ശക്തമായ മഴയില്‍ രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് 14 മരണം; അമ്പതിലേറെ പേര്‍ക്ക് പരുക്ക്

Posted on: June 23, 2019 6:18 pm | Last updated: June 24, 2019 at 10:40 am

ജയ്പൂര്‍: രാജസ്ഥാനില്‍ ശക്തമായ മഴയില്‍ പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരുക്കേറ്റു. ബാര്‍മറിലെ റാണി ബദിയാനി ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായണ്ട്. ഇവിടെ ഒരു മതപരമായ ചടങ്ങിനായി ഒത്തുകൂടിയവരാണ് അപകടത്തില്‍പെട്ടത്.

പരുക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആദ്ദേഹം ട്വീറ്റ് ചെയ്തു.