ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമള രാജിക്കത്ത് കൈമാറി

Posted on: June 22, 2019 12:57 pm | Last updated: June 22, 2019 at 6:14 pm

കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമള  രാജിക്കത്ത് സിപിഎം ജില്ലാ നേതൃത്വത്തിന് കൈമാറി. കൈമാറിയതായി സൂചന. പ്രവാസി വ്യവസായിയും ഓഡിറ്റോറിയം ഉടമയുമായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവമാണ് ഇവരുടെ രാജിനടപടികളിലേക്ക് നയിച്ചത്.സിപിഎം നേതാവും കേന്ദ്രകമ്മറ്റി അംഗവുംകൂടിയായ എംവി ഗോവിന്ദന്റെ ഭാര്യയാണ് പികെ ശ്യാമള

സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്യാമളയെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വിഷയത്തില്‍ ശ്യാമളയോട് വിശദീകരണം തേടുന്നതിനായാണ് ഇവരെ യോഗത്തിലേക്ക് ക്ഷണിച്ചത്.  സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിരുന്നു. സാജന്റെ മരണത്തെത്തുടര്‍ന്ന് നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നപടിയെടുത്തിരുന്നു. നഗരസഭ ചെയര്‍പേഴ്‌സനിണില്‍ നിന്നുണ്ടായ കടുത്ത വാക്കുകളാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണത്തില്‍ കുടുംബം ഉറച്ചു നിന്നതോടെ ശ്യാമളക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സിപിഎം നേതൃത്വം