സ്‌കൂളില്‍ യോഗ ദിനാചരണത്തിനിടെ കാര്‍ പാഞ്ഞുകയറി ;അധ്യാപികക്കും പത്ത് വിദ്യാര്‍ഥികള്‍ക്കും പരുക്ക്

Posted on: June 21, 2019 12:55 pm | Last updated: June 21, 2019 at 12:55 pm

കൊച്ചി: സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി അധ്യാപികക്കും പത്ത് വിദ്യാര്‍
ഥികള്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലെ അസംബ്ലി യോഗാ ദിനാചരണത്തിനിടെയാണ് അപകടം.

രാവിലെ 10 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ ആരുടേയും നില ഗുരുതരമല്ല. . സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കാറാണ് നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്. വാഹനം ഓടിച്ച ശ്രീകുമാര്‍ വര്‍മ്മക്കെതിരെ പോലീസ് കേസെടുത്തു.