അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതിയ സംഭവം;പ്രതികളിലൊരാള്‍ കീഴടങ്ങി

Posted on: June 21, 2019 11:04 am | Last updated: June 21, 2019 at 3:07 pm

കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ്ടു പരീക്ഷ എഴുതിയ കേസില്‍ ഒരാള്‍ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ പി കെ ഫൈസലാണ് കീഴടങ്ങിയത്. ഫൈസലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാര്‍ത്ഥികള്‍ക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്നതാണ് കേസ്. സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിഭാഗത്തിലെ മൂന്ന് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ പൂര്‍ണ്ണമായും മാറ്റി എഴുതുകയും പ്ലസ് വണ്ണിലെ 32 ഉത്തരക്കടലാസുകളില്‍ അധ്യാപകന്‍ തിരുത്തല്‍ വരുത്തിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെ മുക്കം പോലീസ് കേസെടുത്തിരുന്നു. കേസില്‍ മറ്റ് രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്