Connect with us

International

യുഎസ് സൈനിക ഡ്രോണ്‍ വെടിവെച്ചുവീഴ്ത്തിയെന്ന് ഇറാന്‍; നിഷേധിച്ച് യുഎസ്

Published

|

Last Updated

ദുബൈ/വാഷിംഗ്ടണ്‍: വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നുവെന്ന് ആരോപിച്ച് യുഎസ് സൈനിക ഡ്രോണ്‍ ഇറാന്‍ വെടിവെച്ചുവീഴ്ത്തി. ആണവായുധ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. അതേസമയം, ഇറാന്റെ അവകാശവാദം യുഎസ് നിഷേധിച്ചു. വ്യാഴാഴ്ച ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ യുഎസ് വിമാനം പറന്നിട്ടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

യുഎസിന്റെ എംക്യു-4സി ചാരവിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. 360 ഡിഗ്രി ക്യാമറ സംവിധാനം ഉപയോഗിച്ച് 24 മണിക്കൂര്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ സാധിക്കുന്ന ചെറുവിമാനാമണ് എംക്യു-4സി. എന്നാല്‍ വിമാനം യുഎസിന്റെത് ആണെന്ന് തെളിയിക്കുന്ന രേഖകള്‍ മറച്ചുവെച്ചിരുന്നുവെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വ്യക്തമാക്കി.