Connect with us

Education

പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ സെയിലറാകാം

Published

|

Last Updated

അവസാന തീയതി : 10-07-2019

📌 സീനിയര് സെക്കന്ഡറി റിക്രൂട്ട്‌സ് – 2200
📌 ആര്ട്ടിഫൈസര് അപ്രന്റിസ് – 500

📌 അവിവാഹിതരായ ആണ്കുട്ടികള്ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്.

1️⃣ സീനിയര് സെക്കന്ഡറി റിക്രൂട്ട്‌സ് – 2200
📌 മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു/തത്തുല്യം.
📌 കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര് സയന്സ് എന്നിവയില്ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം.
📌 നിര്ദിഷ്ട ശാരീരിക യോഗ്യത വേണം.
📌 പ്രായം: 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31-നും ഇടയില് ജനിച്ചവരാകണം.
📌 ശമ്പളം: പരിശീലനകാലത്ത് 14,600 രൂപ സ്റ്റൈപ്പെന്ഡ് ലഭിക്കും. പരിശീലനത്തിനുശേഷം 21700-69100 രൂപ.

2️⃣ ആര്ട്ടിഫൈസര് അപ്രന്റിസ് – 500
📌 ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള് പഠിച്ച് 60 ശതമാനം മാര്ക്കോടെ പ്ലസ്ടു.
📌 കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര് സയന്സ് എന്നിവയില്ഏതെങ്കിലും വിഷയം ഓപ്ഷണലായി പഠിച്ചിരിക്കണം.
📌 നിര്ദിഷ്ട ശാരീരികയോഗ്യത വേണം.
📌 പ്രായം: 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31-നും ഇടയില് ജനിച്ചവരായിരിക്കണം.
📌 ശമ്പളം: 21700-69100 രൂപ.

കൂടുതല് വിവരങ്ങള്ക്ക്: www.joinindiannavy.gov.in

Latest