പുതിയ ഉംറ വിസകള്‍ ഇനി ഹജ്ജിന് ശേഷം

Posted on: June 20, 2019 1:06 pm | Last updated: June 20, 2019 at 1:06 pm

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ ഉംറ വിസ വിതരണം നിര്‍ത്തി വെച്ചതായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അറിയിപ്പ്. പുതിയ ഉംറ വിസകള്‍ ഇനി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച ശേഷമാണ് അനുവദിക്കുക. ദുല്‍ഹിജ്ജ 15 മുതലാണ് അപേക്ഷകള്‍ സ്വീകരിക്കുക,

ഇതുവരെ 7,650,736 ഉംറ വിസയാണ് ഹജ്ജ് മന്ത്രാലയം അനുവദിച്ചത്. ഇതില്‍ 7,393,657 പേര്‍ ഉംറ തീര്‍ഥാടനത്തിനായി പുണ്യ ഭൂമിയിലെത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഏത്തിയത് പാകിസ്ഥാനില്‍ നിന്നാണ്- 1,657,777 പേര്‍. ഇന്ത്യയില്‍ നിന്ന് 650,480 പേരാണ് എത്തിയത്.