യാമ്പുവില്‍ വാഹനാപകടം; ടാങ്കര്‍ ഡ്രൈവര്‍ മരിച്ചു

Posted on: June 20, 2019 10:50 am | Last updated: June 20, 2019 at 10:50 am

മദീന: യാമ്പുവില്‍ ഓയില്‍ ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചു. തിരക്കേറിയ ജിദ്ദ-യാമ്പു ഹൈവേയിലെ അല്‍റാസിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഭവസ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് മദീന പ്രൊവിന്‍സ് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് അല്‍-ജൗഹനി പറഞ്ഞു.