രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസ നേര്‍ന്ന് അമുല്‍

Posted on: June 19, 2019 2:12 pm | Last updated: June 19, 2019 at 8:14 pm

ന്യൂഡല്‍ഹി: 49-ാം ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള സഹകരണ ഡയറി സ്ഥാപനമായ അമുല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുുഖ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലും നേരിട്ടും ജന്മദിനാശംസ നേരുന്നതിനിടെയാണ് ഈ വേറിട്ട ആശംസയും.

തങ്ങളുടെ ഓദ്യോഗിക ട്വിറ്റര്‍ പേജ് വഴി ഹാപ്പി ബര്‍ത്ത്‌ഡേ രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗിലായിരുന്നു അമുലിന്റെ ആശംസ. ആശംസ അറിയിച്ചുള്ള ഒരു വീഡിയോയും അമുല്‍ പങ്കുവെച്ചിരുന്നു.

രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.