National
കോടതിയുടെ സ്വാതന്ത്ര്യത്തിന് വെല്ലുവിളി;ജനപക്ഷ രാഷ്ട്രീയത്തിനെതിരെ ജുഡീഷ്യറി നിലകൊള്ളണം-ചീഫ് ജസ്റ്റിസ്

ബിഷ്‌കെക്: ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജനപക്ഷ രാഷ്ട്രീയം കോടതിയുടെ സ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളികളുയര്‍ത്തുന്നുവെന്നും ചാഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറി ഇത്തരം ജനപക്ഷ ശക്തികള്‍ക്കെതിരെ നിലകൊള്ളണമെന്നും രജ്ഞന്‍ ഗോഗോയി കൂട്ടിച്ചേര്‍ത്തു.
ഷാങ്ഹായ് സഹകരണ സമതി ഉച്ചകോടിയില്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ ചില തീരുമാനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനുള്ള മുന്നറിയിപ്പായും ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ബില്‍ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.