പത്ത് കിലോ കഞ്ചാവുമായി യുവാവ് കോഴിക്കോട് പിടിയില്‍

Posted on: June 18, 2019 6:56 pm | Last updated: June 18, 2019 at 9:51 pm

കോഴിക്കോട്: വില്‍പ്പനക്കായി എത്തിച്ച പത്ത് കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശി കോഴിക്കോട് പിടിയിലായി. അന്‍സാര്‍(28)ആണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസിന്റെ പിടിയിലായത്.

ബെംഗളുരുവില്‍നിന്നും ട്രെയിന്‍ മാര്‍ഗം കോഴിക്കോട് നഗരത്തിലെത്തിയ അന്‍സാര്‍ ലിങ്ക് റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് പിടിയിലാകുന്നത്. അന്‍സാര്‍ ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.