പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു; ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്നും യുവതി

Posted on: June 18, 2019 2:10 pm | Last updated: June 18, 2019 at 4:32 pm

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി വര്‍ഷങ്ങളായി പീഡിപ്പിച്ചതായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബീഹാറി സ്വദേശിയായ യുവതി. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ട്. ബിനോയിയുമായുള്ള സുദീര്‍ഘമായ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ തന്റെ പക്കലുണ്ടെന്നും
ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും യുവതി സ്വകാര് ചാനലിനോട് പ്രതികരിച്ചു.
ബിനോയ് തനിക്കെതിരെ നല്‍കിയ കേസും നേരിടുമെന്നും യുവതി പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തു എന്നാണ് ബിനോയ്‌ക്കെതിരെയുള്ള കേസ്.

മുംബൈയില്‍ ബാര്‍ ഡാന്‍സറായ 33 കാരിയാണ് ബിനോയ് കോടിയേരിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. മുംബൈ ഓഷിവാര പോലീസിലാണ് കേസ്.
ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും ആ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് പരാതിയിലുള്ളത്.