ഇത് ബ്ലാക്ക് മെയ്‌ലിംഗ്: യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കും- ബിനോയ് കോടിയേരി

Posted on: June 18, 2019 11:57 am | Last updated: June 18, 2019 at 11:57 am

കണ്ണൂര്‍: വിവാഹ വാഗ്ദാനം ചെയ്ത് വര്‍ഷങ്ങളായി താന്‍ പീഡിപ്പിച്ചതായ യുവതിയുടെ പരാതി ബ്ലാക്ക് മെയ്‌ലിംഗെന്ന് ബിനോയ് കോടിയേരി. പരാതിക്കാരിയെ തനിക്ക് അറിയാം. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് വിശദീകരിച്ചു.

പുതിയ വെളിപ്പെടുത്തതില്‍ അഭിഭാഷകരുമായി സംസാരിച്ച് തുടര്‍ നടപടി സ്വീകരിക്കമെന്നും ബിനോയ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു.