എസ് എസ് എഫ് ദേശീയ വിദ്യാർഥി സംഗമം ഇന്ന് തുടങ്ങും

Posted on: June 17, 2019 2:21 pm | Last updated: June 17, 2019 at 2:21 pm


കോഴിക്കോട്: ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ ഒത്തുചേരലായ സിംമ്പിയോസിസ് 2019 ഇന്ന് വൈകുന്നേരം അഞ്ചിന് കൊണ്ടോട്ടി ബുഖാരി കാമ്പസിൽ തുടക്കമാവും. ആത്മീയം, സംസ്‌കാരം, സംഘാടനം, ഖുർആൻ, പ്രകീർത്തനം,സേവനം, പഠനം എന്നീ സെഷനുകളിലാണ് രണ്ട് ദിവസത്തെ ക്യാമ്പ് നടക്കുന്നത്.

എസ് എസ് എഫ് ദേശീയ കമ്മിറ്റിക്കു കീഴിയിൽ ഇന്ത്യയിലെ 60 സർവകലാശാലയിൽ നിന്നുള്ള തിരഞ്ഞടുത്ത വിദ്യാർഥികളാണ് പങ്കടുക്കുന്നത്.
സിംമ്പിയോസിസ് ഫിജിയിലെ ശൈഖുൽ ഇസ് ലാം മുഹ്്യുദ്ദീൻ ശാ ഫൈസി ഉദ്ഘാടനം ചെയ്യും.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, ഒളവട്ടൂർ അബ്ദുൽ നാസിർ അഹ്‌സനി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല വടകര, എഞ്ചിനിയർ അബ്ദു റഹൂഫ്, ടി എ അലി അഖ്ബർ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, എസ് എഫ് ദേശീയ നേതാക്കളായ ശൗകത്ത് ബുഖാരി കശ്മീർ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെ അബ്ദുൽ കലാം, എം അബ്ദുൽ മജീദ്, മുഹമദ് ശരീഫ് ബാംഗ്ലൂർ, ഡോ.നൂറുദ്ദീൻ റാസി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി, ഫിനാൻസ് സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി സെഷനുകൾക്ക് നേതൃത്വം നൽകും.