അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട; പ്രതിപക്ഷത്തിന്റെ ക്രിയാത്മക ഇടപെടലുണ്ടാവണം: പ്രധാന മന്ത്രി

Posted on: June 17, 2019 11:19 am | Last updated: June 17, 2019 at 1:28 pm

ന്യൂഡല്‍ഹി: പാര്‍ലിമെന്റില്‍ സ്വന്തം അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നും സഭാ നടപടികളില്‍ അവരുടെ ക്രിയാത്മകവും സജീവവുമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും പ്രധാന മന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ വ്യവസ്ഥയില്‍ ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനം വലുതാണെന്നും 17ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിനു മുമ്പ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ പ്രധാന മന്ത്രി പറഞ്ഞു.

രാഷ്ട്രത്തെ സേവിക്കാനുള്ള അവസരം കൃത്യമായ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വീണ്ടും തങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. സമൂഹത്തിന് ഗുണപ്രദമാകുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമ്പോള്‍ അതിനെ പിന്തുണക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ഥിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇത്രയും വനിതകള്‍ പാര്‍ലിമെന്റ് അംഗങ്ങളാകുന്നത് ആദ്യമാണെന്നും പ്രധാന മന്ത്രി പ്രത്യേകം പറഞ്ഞു.