മദ്യപിക്കുന്നതിനിടെ തര്‍ക്കം;കടക്കലില്‍ യുവാവിനെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തി

Posted on: June 16, 2019 3:02 pm | Last updated: June 16, 2019 at 6:35 pm

കൊല്ലം: കടക്കലില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹ്യത്ത് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. കടക്കല്‍ ചേക്കില്‍ പണയില്‍ വീട്ടില്‍ ശ്രീകുമാറിനെ (24)യാണ് സുഹൃത്ത് ഗോപകുമാര്‍ (34) വിറകു കഷ്ണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.

അയല്‍വാസികളും സുഹൃത്തുക്കളുമായ ഗോപകുമാറും ശ്രീകുമാറും പതിവായി ഒരുമിച്ച് മദ്യപിക്കുമായിരുന്നു. ഇന്നലെ രാത്രി ഗോപകുമാറിന്റെ മുത്തശ്ശിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചു. ഇതിനിടയില്‍ വാക്കേറ്റമായി. തര്‍ക്കത്തിനൊടുവില്‍ ഗോപകുമാര്‍ ശ്രീകുമാറിനെ വിറകു കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. വീട്ടില്‍ മറ്റാരുമില്ലാത്തിനാല്‍ സംഭവം പുറത്തറിഞ്ഞില്ല. ഇന്നു രാവിലെ ഗോപകുമാര്‍ തന്നെയാണ് കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞത്. ഇതിന് ശേഷം ഇയാള്‍ കടക്കല്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നീക്കി