മൊബൈല്‍ വാര്‍ത്താധിഷ്ഠിത പദ്ധതിയില്‍ അപേക്ഷിക്കാം

Posted on: June 15, 2019 8:17 pm | Last updated: June 15, 2019 at 10:19 pm

ജേര്‍ണലിസത്തില്‍ ഡിഗ്രി/ഡിപ്ലോമയും ഓണ്‍ലൈന്‍ മാധ്യമത്തില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് ഐ ആന്‍ഡ് പി ആര്‍ ഡിയുടെ മൊബൈല്‍ വാര്‍ത്താധിഷ്ഠിത പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ നിയമനത്തിന് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ്, വെബ് ആന്റ് ന്യൂ മീഡിയ, സൗത്ത് ബ്ളോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ജൂണ്‍ 25നകം അയയ്ക്കണം.