പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ മന്ത്രി ‘പൂച്ച’യായി; വീഡിയോ വൈറല്‍

Posted on: June 15, 2019 8:28 pm | Last updated: June 15, 2019 at 8:28 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരു മന്ത്രിയുടെ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ വൈറല്‍. പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ മന്ത്രിക്ക് പൂച്ചയുടെ ചെവിയും മീശയും ‘മുളച്ച’താണ് ചിരിപടര്‍ത്തിയത്.

പാക്കിസ്ഥാനിലെ ഖൈഭര്‍ പ്രവിശ്യയിലെ മന്ത്രിയായ ഷൗക്കത്ത് യൂസുഫ് സായിയുടെ പത്രസമ്മേളനം ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ പിണഞ്ഞ അബദ്ധമാണ് വീഡിയോ ഹിറ്റാക്കിയത്. ലൈവിനിടെ അറിയാതെ ഫേസ്ബുക്കിലെ ക്യാറ്റ് ഫില്‍റ്റര്‍ ഓപ്ഷന്‍ ഓണാകുകയായിരുന്നു. ഇതോടെ മന്ത്രിക്ക് ചെവിയും മീശയുമായി. വീഡിയോ വൈറലുമായി.

വീഡിയോകള്‍ക്ക് പല ഫില്‍ട്ടറുകളും നല്‍കാന്‍ ഫേസ്ബുക്ക്‌ലൈവില്‍ സംവിധാനമുണ്ട്. ഇതില്‍ പലതും ചിരി പിടര്‍ത്തുന്നവയാണ്.