വിതുര പെണ്‍വാണിഭ കേസ്;ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍

Posted on: June 15, 2019 3:12 pm | Last updated: June 16, 2019 at 12:46 am

കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി കൊല്ലം കടക്കല്‍ സ്വദേശി സുരേഷ് പിടിയില്‍. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളില്‍ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ കോടതി പിടികിട്ടാ പുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.

വിതുര കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകായിരുന്നു . 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്. കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവില്‍ പോകുകയായിരുന്നു.