ജോലിഭാരവും അശാസ്ത്രീയമായ പരിഷ്‌കരണവും; പോലീസുകാരില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു- ചെന്നിത്തല

Posted on: June 15, 2019 11:30 am | Last updated: June 15, 2019 at 1:08 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പോലീസില്‍ ഒരു നിയന്ത്രണവും ഇല്ലന്നും സേനയുടെ അച്ചടക്കം നശിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോലിഭാരവും അശാസ്ത്രീയമായ പരിഷ്‌കരണവും കാരണം പോലീസുകാരില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിന്റെ തിരോധാനവുായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരോടും ആലോചിക്കാതെ ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലൂടെയാണ് പോലീസ് സേനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ആഭ്യന്തര വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സേനയില്‍ ജോലി ഭാരം വര്‍ധിക്കുന്നു. 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ് പോലീസുകാര്‍ക്കുള്ളത്. മുഖ്യമന്ത്രി ഈ വിഷയങ്ങളെ യാഥാര്‍ഥ്യബോധത്തോടെ കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.