Connect with us

Gulf

അടിയന്തര പാത ദുരുപയോഗം ചെയ്താല്‍ ആയിരം ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും

Published

|

Last Updated

അബൂദബി: റോഡിലെ അടിയന്തര പാതകള്‍ ദുരുപയോഗിക്കരുതെന്ന് അബൂദബി പോലീസ് അറിയിച്ചു. അത്യാഹിത വിഭാഗത്തിലെ വാഹനങ്ങള്‍ക്കു പോകാനും അടിയന്തര ഘട്ടങ്ങളില്‍ വാഹനം നിര്‍ത്താനുമുള്ള റോഡ് ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ പലരും റോഡിന് ഇരുവശത്തുമുള്ള ഈ പാതയില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും.

വാഹനാപകടമോ മറ്റോ റിപ്പോര്‍ട്ട് ചെയ്താല്‍ ആംബുലന്‍സ്, പോലീസ്, അഗ്‌നിശമന സേനാ വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നത് ഈ പാതയിലൂടെയാണ്.  ഇത്തരം വാഹനങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കും വിധം സ്വകാര്യ വാഹനങ്ങള്‍ അടിയന്തര പാത ഉപയോഗിക്കുന്നത് നിയമലംഘനമാണ്. ജനുവരി മുതല്‍ മെയ് വരെ 2784 പേരാണ് നിയമം ലംഘിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Latest