സിഎഫ് തോമസ്  ചെയര്‍മാന്‍,ജോസ് കെ മാണി വൈസ് ചെയര്‍മാന്‍; ഒത്ത്തീര്‍പ്പ് ഫോര്‍മുലയുമായി ജോസഫ്

Posted on: June 14, 2019 12:28 pm | Last updated: June 14, 2019 at 6:50 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കങ്ങള്‍ തീര്‍ക്കാര്‍ ഫോര്‍മുലയുമായി പിജെ ജോസഫ്. സിഎഫ് തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കുകയും ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാക്കുമെന്നും പിജെ ജോസഫ് വിശദീകരിക്കുന്നു. വര്‍ക്കിങ് ചെയര്‍മാനും നിയമസഭ കക്ഷി നേതാവും പിജെ ജോസഫ് ആകും.

നിലവില്‍ കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരിക്കെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും പിജെ ജോസഫ് വിശദീകരിച്ചു. അതേ സമയം പിജെ ജോസഫിന്റെ സമവായ ഫോര്‍മുല ജോസ് കെ മാണി തള്ളി. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പൊതുവേദിയിലല്ലെന്നും ഉടന്‍ തന്നെ സംസ്ഥാന കമ്മറ്റി വിളിക്കണമെന്നുമായിരുന്നു ഫോര്‍മുല സംബന്ധിച്ച് ജോസ് കെ മാണിയുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള പാര്‍ട്ടിയിലെ ആഭ്യന്തര കലഹം അടുത്തൊന്നും അവസാനിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.