കാണാതായ സെന്‍ട്രല്‍ സിഐയെ ഇനിയും കണ്ടെത്താനായില്ല;യാത്രപോകുന്നുവെന്ന് വാട്‌സാപ് സന്ദേശം

Posted on: June 14, 2019 9:59 am | Last updated: June 14, 2019 at 12:15 pm

എറണാകുളം: കൊച്ചിയില്‍നിന്നും കാണാതായ സെന്‍ന്‍്രല്‍ സിഐ നവാസിനെ ഇനിയും കണ്ടെത്താനിയില്ല. അതേ സമയം അവസാനമായി നവാസ് അയച്ച വാട്‌സാപ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഭാര്യക്ക് സുഖമില്ലെന്നും ഒരു യാത്ര പോവുകയാണെന്നും ബന്ധുവിനയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. ബന്ധുവിന്റെ മാതാവിനെ വീട്ടിലേക്ക് അയക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

കെഎസ്ഇബി വിജിലന്‍സില്‍ ജോലി ചെയ്യുന്ന ഒരു പോലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകളും വരെ എത്തിയതായി കണ്ടെത്തിയിരുന്നു. കോടതിയാവശ്യത്തിന് പോവുകയാണെന്നാണ് നവാസ് പോലീസുകാരനോട് പറഞ്ഞിരുന്നത്. ഇതിന് ശേഷം നവാസിനെ കാണാതാവുകയായിരുന്നു. നവാസിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇതിന് പുറമെ സിം കാര്‍ഡ് മാറ്റിയിട്ടുമുണ്ട്. മൂന്നംഗ സംഘമായാണ് നവാസിനായി പോലീസ് തിരച്ചില്‍ നടത്തുന്നത്. എറണാകുളം അസിറ്റന്റ് കമ്മിഷണറുമായി നവാസിനെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഭാര്യയാണ് നവാസിനെ കാണാതില്ലെന്ന് പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ പോലീസ് ക്വാട്ടേഴ്‌സില്‍ നാവാസ് എത്തിയിരുന്നു. ഉറങ്ങാന്‍ കിടന്ന ഇയാളെ അഞ്ച് മണിയോടെ കാണാതാവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.