പാലാരിവട്ടം മേല്‍പ്പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി 17ന് പരിശോധിക്കും

Posted on: June 13, 2019 10:19 pm | Last updated: June 14, 2019 at 12:05 am

തിരുവനന്തപുരം: നിര്‍മാണത്തിലെ അപാകത മൂലം ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലം മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഈമാസം 17ന് പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്നിവരും ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കോണ്‍ഗ്രീറ്റ് വിദഗ്ധനെ കൊണ്ട് പാലം പരിശോധിപ്പിക്കണമെന്ന നിര്‍ദേശം ശ്രീധരന്‍ കൂടിക്കാഴ്ചയില്‍ മുന്നോട്ടു വച്ചു.

പാലം പൊളിച്ചു നീക്കി തത്സ്ഥാനത്ത് പുതിയ പാലം പണിയണമെന്ന് ശ്രീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്റെ ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.