റണ്‍സും സമ്മര്‍ദവും തമ്മില്‍ !

LONDON WONDER
Posted on: June 13, 2019 3:46 pm | Last updated: June 13, 2019 at 3:47 pm

ഇന്ത്യയെ ലോക്കാക്കാന്‍ ന്യൂസിലാന്‍ഡിന്റെ കൈയ്യില്‍ ഒരു ലോക്കുണ്ട് ! ലോക്കി ഫെര്‍ഗൂസന്‍. മുപ്പത് ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂവെങ്കിലും ഇരുപത്തേഴുകാരന്‍ സൂപ്പറാണ്.
ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ തുറുപ്പ് ചീട്ടായി മാറിക്കഴിഞ്ഞു ഈ പേസര്‍.

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യയെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് ലോക്കി ഫെര്‍ഗൂസന് ഒരു പദ്ധതിയൊക്കെയുണ്ട്. വലിയ സ്‌കോറിംഗ് സാധ്യതയുള്ള ഗ്രൗണ്ടാണിത്. സ്വാഭാവികമായും സമ്മര്‍ദം ബാറ്റ്‌സ്മാനായിരിക്കും. റണ്‍സൊഴുകുന്ന പിച്ചില്‍ ബൗളര്‍മാര്‍ക്ക് സമ്മര്‍ദമില്ലാതെ പന്തെറിയാം. ഡോട് ബോളുകള്‍ എറിയുന്ന ബൗളറാവുകയാണ് പ്രധാനം.

ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ വിന്‍ഡീസ് പേസര്‍മാര്‍ ഇവിടെ കുഴക്കിയത് ഫെര്‍ഗൂസന്റെ മനസിലുണ്ട്. എക്‌സ്ട്രാ ബൗണ്‍സ് മതി ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കുമെന്ന് ലോക്കി ഫെര്‍ഗൂസന്‍ പറയുന്നത് വെറുതെയല്ല. ഇന്ത്യക്കെതിരെ പയറ്റാന്‍ വേണ്ടി തന്നെയാകും.