ആത്മവിശ്വാസം ജയിക്കും

മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
Posted on: June 13, 2019 3:28 pm | Last updated: June 13, 2019 at 3:28 pm

ലോകകപ്പില്‍ ന്യൂസിലാന്‍ഡും ഇന്ത്യയും തോല്‍വിയറിഞ്ഞിട്ടില്ല. രണ്ട് ടീമുകളെയും സംബന്ധിച്ച് ഇന്നത്തേത് ബിഗ് ഗെയിം ആണ്. തുടര്‍ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസം ആരെയാണ് കൂടുതല്‍ കരുത്തരാക്കിയതെന്ന് നോക്കാം.

ശിഖര്‍ ധവാന്റെ പരുക്ക് മാത്രമാണ് ഇന്ത്യന്‍ ക്യാമ്പിലെ ഏക നെഗറ്റീവ് ഫാക്ടര്‍. ഇത്തരം പ്രതിസന്ധി ഘട്ടം ഏതൊരു ചാമ്പ്യന്‍ഷിപ്പിന്റെയും ഭാഗമാണ്. അത് മറികടക്കാന്‍ സാധിക്കുക എന്നതാണ് പ്രധാനം. മികച്ച പകരക്കാരുടെ നിര ഇന്ത്യക്കുണ്ട്.

അതുകൊണ്ട്, ധവാന്റെ പകരക്കാരനെ കുറിച്ചുള്ള വേവലാതി ആവശ്യമില്ല. ന്യൂസിലാന്‍ഡ് നിരയിലുള്ള റോസ് ടെയ്‌ലര്‍ക്ക് ഏറെ പരിചിതമായ ഗ്രൗണ്ടാണ് നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ്. ടെയ്‌ലറുടെ ഗ്രൗണ്ടറിവ് കിവീസിന് ഗുണം ചെയ്യും. മികച്ച കളി പ്രതീക്ഷിക്കുന്നു. എന്നാല്‍, നോട്ടിംഗ്ഹാമില്‍ മഴ ഇനിയും തോര്‍ന്നിട്ടില്ല.