ഡല്‍ഹിയില്‍ കടുത്ത പൊടിക്കാറ്റ്; വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

Posted on: June 12, 2019 10:33 pm | Last updated: June 13, 2019 at 12:16 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കടുത്ത പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ സര്‍വീസുകള്‍ ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 48 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടിരുന്ന തലസ്ഥാനത്ത് അന്തരീക്ഷ താപനിലയില്‍ കുറവു വരാന്‍ പൊടിക്കാറ്റ് ഇടയാക്കിയിട്ടുണ്ട്.

അന്തരീക്ഷ താപനിലയില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസിന്റെ കുറവുണ്ടായി. ഗുജറാത്തിന്റെ തീരപ്രദേശങ്ങളിലേക്കു നീങ്ങുന്ന വായു ചുഴലിക്കാറ്റിന്റെ പ്രഭാവവും താപനില കുറയാന്‍ സഹായിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.