ബലാത്സംഗം: പ്രതിയുടെ അവയവങ്ങള്‍ പൊതുജന മധ്യത്തില്‍ ഛേദിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി

Posted on: June 12, 2019 7:12 pm | Last updated: June 12, 2019 at 9:15 pm

ഭോപാല്‍: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ അവയവങ്ങള്‍ പൊതുജന മധ്യത്തില്‍ വച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി. സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ഇമര്‍തി ദേവിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവരുടെ മൂക്കും ചെവികളും മറ്റ് അവയവങ്ങളും പൊതു സ്ഥലത്ത് വച്ച് അരിഞ്ഞു കളയണമെന്ന് ബലാത്സംഗത്തിനിരയായ കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ മന്ത്രി പറഞ്ഞു.

കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമെ, ഇങ്ങനെയുള്ള ക്രൂരതകള്‍ ചെയ്യുന്നവരെ അതില്‍ നിന്നു തടയാന്‍ കഴിയൂ. സംസ്ഥാനത്തെ വലിയ കോളനികള്‍ക്കു പുറത്ത് പോലീസ് ബൂത്തുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി കമല്‍നാഥ് മുമ്പാകെ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.