മസ്തിഷ്‌ക വീക്കം; മുസാഫര്‍പൂരില്‍ 43 കുട്ടികള്‍ മരിച്ചു

Posted on: June 12, 2019 7:49 pm | Last updated: June 12, 2019 at 7:49 pm

മുസാഫര്‍പൂര്‍: മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ബീഹാറിലെ മുസാഫര്‍പൂരില്‍ 43 കുട്ടികള്‍ മരിച്ചു. ഈ ജൂണ്‍ മാസത്തി മാത്രമാണ് ഇത്രയേറെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എട്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ഇതുവരെ 109 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മസ്തിഷ്‌കത്തെ ബാധിക്കുന്ന വൈറല്‍ ഇന്‍ഫക്ഷനാണ് ഇത്. പനിയും തലവേദനയുമാണ് ലക്ഷണങ്ങള്‍.