ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ അമിതാഭ് ബച്ചന്‍ അടച്ചുവീട്ടി

Posted on: June 12, 2019 4:34 pm | Last updated: June 12, 2019 at 4:34 pm

മുംബൈ: കാര്‍ഷിക ലോണ്‍ അടയ്ക്കാനാകാതെ ജപ്തി ഭീഷണി നേരിട്ട ബീഹാറിലെ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ താരം അടച്ചുവീട്ടി. കര്‍ഷകര്‍ക്ക് സഹായം നല്‍കുമെന്ന് അമിതാഭ് ബച്ചന്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

ഒരു വാഗ്ദാനം നല്‍കിയിരുന്നു. അതിപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ അടച്ചുതീര്‍ത്തു. അവരില്‍ ചിലരെ ഓഫീസായ ജനകിലേക്ക് വിളിച്ചുവരുത്തി നേരിട്ട് സഹായം നല്‍കുകയായിരുന്നു – അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു. മക്കളായ അഭിഷേക് ബച്ചനും ശ്വേതാ ബച്ചനുമാണ് കർഷകർക്ക് സഹായം കെെമാറിയത്.

മുമ്പും കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി അമിതാഭ് ബച്ചന്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ആയിരത്തിലധികം കര്‍ഷകര്‍ക്കാണ് സഹായം നല്‍കിയത്.