മന്ത്രി വി മുരളീധരന്‍ ഇന്ന് നൈജീരിയന്‍ ജനാധിപത്യ ദിനാഘോഷത്തില്‍ പങ്കെടുക്കും

Posted on: June 12, 2019 10:53 am | Last updated: June 12, 2019 at 10:53 am

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നൈജീരിയയിലെത്തി. വിദേശകാര്യസഹമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ മുരളീധരന്റെ ആദ്യ സന്ദര്‍ശനമാണ്. ഇന്ന് നൈജീരിയന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കും.

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബ്‌ജോ എന്നിവരുമായും ദക്ഷിണാഫ്രിക്ക, എതോപ്യ, ഈജിപത് എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും മുരളീധരന്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെ നൈജീരിയയിലെ ലാഗോസില്‍ ഇന്ത്യന്‍ സമൂഹം മന്ത്രിക്ക് സ്വീകരണം നല്‍കും.