ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സ്ഥാനം: വാര്‍ത്തകള്‍ തള്ളി സുഷമ സ്വരാജ്;ട്വീറ്റ് പിന്‍വലിച്ച് കേന്ദ്ര മന്ത്രി

Posted on: June 11, 2019 12:37 pm | Last updated: June 11, 2019 at 1:49 pm

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഗവര്‍ണറാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. ഇതാകാം അഭ്യൂഹങ്ങള്‍ക്ക് കാരണമെന്ന് സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി.

ആന്ധ്ര ഗവര്‍ണറായി നിയമിക്കപ്പെട്ട സുഷമ സ്വരാജിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞു കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സുഷമ സ്വരാജിന്റെ ട്വീറ്റ് വന്നതിനു പിന്നാലെ മന്ത്രി ഇതു പിന്‍വലിച്ചു.