Connect with us

Kerala

ബംഗാളില്‍ രാഷ്ട്രീയ കലാപങ്ങള്‍ തുടരുന്നു; ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

Published

|

Last Updated

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നു. തിങ്കളാഴ്ച നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കന്‍കിനാരയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഒരു ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തക്കിയ നിലയില്‍ കണ്ടെത്തി.

ഹൗറയിലെ സര്‍പോത ഗ്രാമത്തിലെ സമതുല്‍ ഡോളു എന്ന ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം പാടശേഖരത്തിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സമതുല്‍. ജയ് ശ്രീറാം റാലിയില്‍ പങ്കെടുത്തതിനെ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിറകെ സമതുലിന്റെ വീട് ഒരു സംഘം തല്ലിത്തകര്‍ത്തിരുന്നുവെന്ന് ബിജെപി .ഹൗറ ബിജെപി മേഖല പ്രസിഡന്റ് അനുപം മുല്ലിക്ക് പറഞ്ഞു.

ഞായറാഴ്ച അറ്റ്ചാതാ ഗ്രാമത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ജയ് ശ്രീറാം റാലികളില്‍ പങ്കെടുത്ത സ്വദേശ് മന്നയെ തൃണമൂല്‍ കൊലപ്പെടുത്തിയതെന്നാണ് ബിജെപി പറയുന്നത്. അതേ സമയം ബിജെപിയുടെ ആരോപണങ്ങള്‍ തൃണമൂല്‍ നിഷേധിച്ചു. ഇവരുടെ മരണവുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്നും ബിജെപി തങ്ങളെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് തൃണമൂല്‍ എംഎല്‍എ പുലക് റോയ് സംഭവത്തോട് പ്രതികരിച്ചത്