Connect with us

National

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ഷോപ്പിയാനില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവനീരാ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.

Latest