എറണാകുളം കലക്ടറേറ്റ് വളപ്പിലെ മരം ദേഹത്തു വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Posted on: June 10, 2019 5:46 pm | Last updated: June 10, 2019 at 5:46 pm

കൊച്ചി: എറണാകുളം കലക്ടറേറ്റ് വളപ്പിലെ വന്‍ മരം ദേഹത്തേക്കു വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ലോട്ടറി വില്‍പനക്കാരനായ എടത്തല സ്വദേശി അഷ്‌റഫ് ആണ് മരിച്ചത്.

കലക്ടറേറ്റിനു സമീപത്തെ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അഷ്‌റഫിന്റെ ദേഹത്തേക്ക് മരം വീണത്. തത്ക്ഷണം മരിച്ചു.