പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ ഇടുക്കി സ്വദേശി മരിച്ചു

Posted on: June 10, 2019 3:05 pm | Last updated: June 10, 2019 at 8:37 pm

കൊച്ചി: പെരുമ്പാവൂര്‍ മാറമ്പളളിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസിലടക്കം ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. രാവിലെ പത്തുമണിയോടെയാണ് സംഭവം. ഇടുക്കി വണ്ടന്‍മേട് സ്വദേശി കരിമ്പാനക്കില്‍ ജോസഫ് ചാക്കോ(51)യാണ് മരിച്ചത്.

നിയന്ത്രണം വിട്ട കാര്‍ ആദ്യം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഈ കാറിലെ യാത്രക്കാരനാണ് ജോസഫ് ചാക്കോ. ഇടിയുടെ ശക്തിയില്‍ ഈ കാര്‍ ഒരു സ്‌കൂള്‍ ബസില്‍ ചെന്നിടിച്ചു. ബസിനകത്ത് കുട്ടികളില്ലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കുട്ടികളെ സ്‌കൂളില്‍ ഇറക്കി മടങ്ങുമ്പോഴാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാളെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.