ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരു മരണം

Posted on: June 10, 2019 9:34 am | Last updated: June 10, 2019 at 9:34 am

എടപ്പാള്‍: മലപ്പുറം എടപ്പാളിന് സമീപം ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വാന്‍ ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്.

അടൂര്‍ കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസ്സും സ്‌കൂള്‍ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വാനുമാണ് അപകടത്തില്‍പെട്ടത്.