Connect with us

Gulf

ദുരിത ജീവിതത്തിന് വിട; ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, സൗദി അധികൃതരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ മൂന്ന് ഇന്ത്യന്‍ വനിതകള്‍, ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.മലയാളിയായ ബീന എലിസബത്ത്, തമിഴ്‌നാട്ടുകാരിയായ സഖിയ ബീഗം, ഉത്തരപ്രദേശുകാരിയായ ശ്വേതാഗുപ്ത എന്നിവരാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.

സഖിയ ബീഗം ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാമില്‍ ഒരു സ്വ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക ജോലികൈത്തിയത്. ജോലിസ്ഥലത്ത് സാഹചര്യങ്ങള്‍ മോശമായിരുന്നു. രാപകല്‍ വിശ്രമിയ്ക്കാന്‍ അനുവദിയ്ക്കാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നു. കൃത്യമായി ശമ്പളവും നല്‍കിയില്ല, മാനസികപീഢനങ്ങളും ഏറെ സഹിയ്‌ക്കേണ്ടി വന്നതായി സഖിയ പറയുന്നു. ശമ്പളം മൂന്നു മാസത്തിലേറെയായി ലഭിക്കാകാതെ വന്നതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറയുകയും ചെയ്യ്തു. ശ്വതാഗുപ്ത അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു ദമ്മാമില്‍ സൗദിയുടെ വീട്ടില്‍ ജോലിയ്‌ക്കെത്തിയത്. നാലുമാസത്തെ ശമ്പളം കൃത്യമായി കൊടുത്തെങ്കിലും ശാരീരിക മര്‍ദ്ദനവും മാനസികപീഢനങ്ങളും കാരണം ആ വീട്ടിലെ ജോലി നരകതുല്യമായിരുന്നു എന്നാണ് ശ്വേതാഗുപ്ത പറയുന്നത്, ഇതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. കോട്ടയം സ്വദേശിനിയായ ബീന എലിസബത്ത് ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ഹൌസ്‌മെയ്ഡ് ആയി പ്രവാസലോകത്ത് എത്തിയത്. ജോലി ചെയ്ത വീട്ടുകാര്‍ ആദ്യ രണ്ടു മാസം മാത്രമേ ശമ്പളം കൊടുത്തുള്ളൂ. മൂന്നു മാസത്തോളം ശമ്പളകുടിശ്ശിക ആയതോടെ, അവര്‍ ആ വീട്ടില്‍ നിന്നും പുറത്തുകടന്ന് പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് മൂന്ന് പേരെയും പോലീസ് വനിതാ അഭയകേന്ദ്രത്തില്‍ എത്തുകയായിരുന്നു.
വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് മൂന്നു പേരും നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിയ്ക്കുകയായിരുന്നു.
കേസുകള്‍ ഏറ്റെടുക്കുകയും സ്‌പോണ്‍സര്‍മാരെ വിളിച്ചു സംസാരിയ്ക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിന് സ്‌പോണ്‍സര്‍മാര്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സഊദിയിലെ ഇന്ത്യന്‍ എംബസ്സി വഴി മൂന്ന് പേര്‍ക്കും ഔട്ട്പാസ്സ് നല്‍കുകയായിരുന്നു ഔട്ട്പാസ് ലഭിച്ചതോടെ വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് നല്‍കുകയും ചെയ്തു.
റംസാന്‍ മാസമായതിനാല്‍ സഊദി സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക് വിമാനടിക്കറ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഇവര്‍ നാട്ടിലേക്ക് മടങ്ങി