കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് ഫെറി സര്‍വീസ്; ധാരണാപത്രത്തില്‍ ഒപ്പിട്ടു

Posted on: June 9, 2019 2:34 pm | Last updated: June 9, 2019 at 8:26 pm

മാലി: കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് ഫെറി സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റ് ഇബ്റാഹിം മുഹമ്മദ് സ്വാലിഹും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണ. യാത്രക്കും ചരക്കു കടത്തിനും ഉപയോഗിക്കാവുന്ന ഫെറി സര്‍വീസാണ് ദിവസേന നടത്തുക. കുല്‍ഹുദുഫുഷി ദ്വീപ് വഴിയാണ് ഫെറി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് സഞ്ചരിക്കുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും ടൂറിസം വളര്‍ത്തുന്നതിനു ലക്ഷ്യം വച്ചുള്ള പദ്ധതിയുടെ ധാരണാപത്രത്തില്‍ ഇരു നേതാക്കളും ഒപ്പിട്ടു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് മാലദ്വീപിലേക്ക് ഫെറി സര്‍വീസ് ആരംഭിക്കുന്നത്.