Connect with us

Ongoing News

സ്റ്റാര്‍ക്ക് അപാരത

Published

|

Last Updated

float – ഫാസ്റ്റസ്റ്റ് ലെഫ്റ്റ് ആര്‍മര്‍ ഓഫ് ആള്‍ ടൈം എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഓസീസ് താരം നഥാന്‍ ലിയോണ്‍ സഹതാരമായ മിച്ചല്‍ സ്റ്റാര്‍ക്കിനെ വിശേഷിപ്പിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ ആസ്‌ത്രേലിയക്ക് 15 റണ്‍സിന്റെ ജയമൊരുക്കിയ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ശ്രദ്ധേയമായിരുന്നു. ഈ മത്സരത്തില്‍ 46 റണ്‍സിന് അഞ്ച് വിക്കറ്റ് കൊയ്ത സ്റ്റാര്‍ക്ക് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ തികച്ച് റെക്കോര്‍ഡിട്ടു. പാക്കിസ്ഥാന്റെ സഖ്‌ലെയിന്‍ മുഷ്താഖിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.

ആസ്‌ത്രേലിയന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിച്ചതില്‍ സ്റ്റാര്‍ക് ഹാപ്പിയാണ്.
എന്നാല്‍, ടീം എന്ന നിലയിലുള്ള ജയമാണിതെന്ന് പേസര്‍ വിശ്വസിക്കുന്നു.

വിന്‍ഡീസിനെതിരെ ഓസീസിന്റെ ഗെയിം ഏറ്റവും മികച്ചതല്ലായിരുന്നു. എന്നാല്‍, ജയിക്കാന്‍ വേണ്ടിയുള്ള കളി പുറത്തെടുക്കാന്‍ ഓരോ താരവും പരിശ്രമിച്ചു. അതുകൊണ്ടാണ് ജയം അന്തിമമായി ഞങ്ങള്‍ക്കൊപ്പം നിന്നത് – സ്റ്റാര്‍ക് പറഞ്ഞു.

ജയിക്കാന്‍ ആസ്‌ത്രേലിയ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്ന കാഴ്ചയാണ് ലോകകപ്പിലുള്ളത്.
എട്ടാമതായി ഇറങ്ങിയ കോള്‍ട്ട്‌സ് (കോള്‍ട്ടര്‍ നൈല്‍) 92 റണ്‍സടിച്ചത് കണ്ടില്ലേ.

ആസ്‌ത്രേലിയക്ക് മികച്ച ടോട്ടലൊരുക്കിയത് കോള്‍ട്ടറാണ്.
ബാറ്റിംഗ് ലൈനപ്പിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഇത്.
അതു പോലെ ബൗളിംഗിലും ഫീല്‍ഡിംഗിലും ടീം ഏറെ മെച്ചപ്പെട്ടിരിക്കുന്നു- മിച്ചല്‍ സ്റ്റാര്‍ക് പറഞ്ഞു.
ക്രിസ് ഗെയില്‍, ആന്ദ്രെ റസല്‍, ജാസന്‍ ഹോള്‍ഡര്‍ എന്നീ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞു.

ആസ്‌ത്രേലിയയുടെ മുന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ നിലവില്‍ ഏറ്റവും മികച്ചത് എന്നാണ് സ്റ്റാര്‍ക്കിന്റെ പേസിനെ വിശേഷിപ്പിച്ചത്.
ഏറ്റവും മികച്ച സ്റ്റാര്‍ട്ട്, സ്വിംഗ്, വേഗത എല്ലാം ചേരുന്നതാണ് സ്റ്റാര്‍ക്കിന്റെ വശ്യമനോഹരമായ ബൗളിംഗ് – ബോര്‍ഡര്‍ പ്രശംസിച്ചു.