ത്വിബ്‌യാൻ ഇഖ്‌റഅ് ഡേ സംസ്ഥാന തല ഉദ്ഘാടനം 10ന്

Posted on: June 8, 2019 9:45 am | Last updated: June 8, 2019 at 9:45 am

കോഴിക്കോട്: ഇസ്‌ലാമിക് എജ്യൂക്കേഷനൽ ബോർഡിന് കീഴിൽ ഖുർആൻ പഠനത്തോടൊപ്പം കെ ജി പഠനം നൽകുന്ന ത്വിബ്‌യാൻ പ്രി സ്‌കൂളുകളുടെ പഠനാരംഭമായ ഇഖ്‌റഅ് ഡേയുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം പത്തിന് ചെറുവാടി ഹിൽടോപ് ത്വിബ്‌യാൻ പ്രീ സ്‌കൂളിൽ നടക്കും.

സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി മുഖ്യാതിഥിയായിരിക്കും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അഹ്ദൽ തങ്ങൾ മുത്തനൂർ, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, സുലൈമാൻ സഖാഫി കുഞ്ഞുകുളം, യഅ്ഖൂബ് ഫൈസി, അഹ്‍മദ് കുട്ടി മാസ്റ്റർ യൂനിവേഴ്‌സിറ്റി തുടങ്ങിയവർ സംബന്ധിക്കും.