Connect with us

International

ഇസ്‌റാഈലുമായി കരാർ സ്‌പൈസ് ബോംബുകൾ വാങ്ങാൻ ഇന്ത്യ

Published

|

Last Updated

ന്യൂഡൽഹി: ഇന്ത്യ ബാലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച തരത്തിലുള്ള കൂടുതൽ സ്‌പൈസ് ബോംബുകൾ വാങ്ങാൻ ഇസ്‌റാഈലുമായി കരാർ ഒപ്പുവെച്ചു.
300 കോടിയുടെ കരാറാണ് ഇന്ത്യൻ വ്യോമസേനയും ഇസ്‌റാഈൽ പ്രതിരോധ സ്ഥാപനവും ഒപ്പുവെച്ചിരിക്കുന്നത്. രണ്ടാം മോദി സർക്കാറിന്റെ ആദ്യ പ്രതിരോധ നീക്കമാണിത്. അടിയന്തര പ്രാധാന്യത്തോടെയാണ് ബോംബുകൾ വാങ്ങുന്നത്. ഈ വർഷം അവസാനത്തോടെ ആയുധങ്ങൾ ലഭ്യമാക്കുമെന്നുമാണ് കരുതുന്നത്.
വ്യോമസേനയുടെ മിറാഷ്- 2000 പോർവിമാനങ്ങളിലാണ് സ്‌പൈസ് ബോംബുകൾ ഉപയോഗിക്കുന്നത്. ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് സ്‌പൈസ് 2000 ബോംബുകളാണ്. ശത്രുക്കളുടെ കെട്ടിടങ്ങളും ബങ്കറുകളും തകർക്കുന്നതിന് സ്‌പൈസ് ബോംബുകൾക്ക് പ്രത്യേക ശേഷിയുണ്ട്.