പുതിയ മോഡലുമായി സുസുക്കി; ജിക്‌സര്‍ എസ് എഫ് 250 വിപണിയില്‍

Posted on: June 6, 2019 5:25 pm | Last updated: June 7, 2019 at 12:47 pm

ബെംഗളൂരു: സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 250 ജി ബി മോട്ടോര്‍സൈക്കിള്‍ ജിക്‌സര്‍ എസ് എഫ് പുറത്തിറക്കി.

ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉപകമ്പനിയായ ജി ഐ എക്‌സ് എല്‍ ആണ് ജി എക്‌സര്‍ എസ് എഫ്250 സ്‌പോര്‍ട്‌സ് ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്.

249 സി സി എന്‍ജിന്‍ ആണ് ജി എക്‌സര്‍ എസ് എഫ് 250ന്റെ ശക്തി സ്രോതസ്സ്. സുസുക്കി ഓയില്‍ കൂളിംഗ് സിസ്റ്റം, നാല് സ്‌ട്രോക്ക്, എസ് ഒ എച്ച് സി എന്‍ജിന്‍ സംവിധാനം എന്നിവ ഇതിലുണ്ട്. ഉയര്‍ന്ന വേഗതയില്‍ എളുപ്പത്തിലുള്ള റൈഡിങ്ങ് ഉറപ്പാക്കുന്ന പുതിയ സാങ്കേതികവിദ്യയാണ് ജിക്‌സര്‍ എസ് എഫ് 250ന്റെ പ്രത്യേകത. പുതിയ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം മെച്ചപ്പെട്ട ബ്രേക്കിങ് ഉറപ്പാക്കുന്നു.

മിനുസമാര്‍ന്ന പ്രതലത്തിലും ബ്രേക്കിംഗ് ഉറപ്പാക്കാന്‍ ലോക്ക് ബ്രേക്ക് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. 1,70,655 രൂപയാണ് വില.

മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ജി എക്‌സര്‍ എസ് എഫ് 250 പുറത്തിറക്കിയതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് സുസുക്കി കമ്പനി അധികൃതരുടെ പ്രതീക്ഷ.