നിപ്പ: എറണാകുളം ജില്ലയിലടക്കം സ്‌കൂളുകള്‍ തുറക്കുന്നത് വ്യാഴാഴ്ച തന്നെ

Posted on: June 5, 2019 2:42 pm | Last updated: June 5, 2019 at 2:42 pm

കൊച്ചി: എറണാകുളം ജില്ലയിലും സ്‌കൂളുകള്‍ നാളെത്തന്നെ തുറക്കും. നിപ്പ രോഗവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നിപ്പ രോഗത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനിന്നിരുന്നു. ഏതെങ്കിലും പ്രത്യേക മേഖലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി വെക്കേണ്ടതുണ്ടോയെന്ന കാര്യം വൈകിട്ടോടെ തീരുമാനിക്കുമെന്നായിരുന്നു രാവിലെ മാധ്യമങ്ങളോട് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു.