കഞ്ചാവ് വില്‍പ്പനക്കിടെ തമിഴ്‌നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയില്‍

Posted on: June 5, 2019 11:02 am | Last updated: June 5, 2019 at 12:55 pm

തിരുവനന്തപുരം: കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ തമിഴ്‌നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയിലായി. ബസില്‍ കൊണ്ടുവന്ന മൂന്നു കിലോ കഞ്ചാവ് ഓട്ടോ ഡ്രൈവര്‍ക്ക് വില്‍ക്കുന്നതിനിടെയാണ് ഷാഡോ പോലീസ് ഇ.ാളെ പിടികൂടിയത്.

മധുര -തിരുവനന്തപുരം ബസിലെ ഡ്രൈവര്‍ ജയരാജാണ് പിടിയിലായത്. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.