സ്ത്രീകള്‍ക്ക് ബസുകളിലും മെട്രോകളിലും സൗജന്യ യാത്ര നടപ്പിലാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

Posted on: June 3, 2019 5:31 pm | Last updated: June 3, 2019 at 6:46 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് പൊതു ബസുകളിലും മെട്രോകളിലും സൗജന്യ യാത്ര ഏര്‍പ്പെടുത്താനൊരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി ഒരാഴ്ചക്കുള്ളില്‍ തയാറാക്കി സമര്‍പ്പിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ പൊതു ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുമെന്നും രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന ചാര്‍ജ് മൂലം സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി ഇതോടെ ഇല്ലാതാകും. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയും ഉറപ്പുവരുത്തും. ഡല്‍ഹിയിലുടനീളം സിസിടിവി കാമറകള്‍ സ്ഥാപിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. ഡല്‍ഹിയില്‍ പൊതു ബസുകളിലെ 40 ലക്ഷത്തോളം വരുന്ന സ്ഥിര യാത്രക്കാരില്‍ 30 ശതമാനം സ്ത്രീകളാണ്.