വിദ്യാര്‍ഥികളെ ലഹരി മാഫിയ ലക്ഷ്യമിടുന്നു: മുഖ്യമന്ത്രി

Posted on: June 2, 2019 5:34 pm | Last updated: June 2, 2019 at 5:34 pm

കണ്ണൂര്‍: വിദ്യാലയങ്ങളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ അതില്‍ വീണ് പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണന്‍ കോളജിലെ പഠനകാലത്ത് തനിക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ട്. ബ്രണ്ണന്‍ കോളജിന് പിന്നില്‍ ഒരു കാട് ഉണ്ടായിരുന്നു. അവിടെയിരുന്ന് മദ്യപിക്കാറുള്ള കൂട്ടുകാര്‍ തന്നെയും വിളിച്ചുകൊണ്ട്‌പോയി. എന്നാല്‍ താന്‍ വേണ്ടെന്ന് പറയുകയായിരുന്നു. വേണ്ടെന്ന് പറയാന്‍ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്ക് അത് പറയാന്‍ കഴിഞ്ഞു. നിങ്ങള്‍ക്കും അതിന് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധര്‍മ്മടത്ത് എസ് എസ് എല്‍ പി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത് വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പെണ്‍കുട്ടികളെ വരെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ട്. ചില കുട്ടികള്‍ അതിന് അടിപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.