Connect with us

Ongoing News

ബംഗ്ലാ ഗർജ്ജനം; ദക്ഷിണാഫ്രിക്കക്ക് വീണ്ടും തോൽവി

Published

|

Last Updated

ലണ്ടന്‍: ഒന്നൊന്നര ജയം.!! ആദ്യം, എന്‍ഗിഡിയും റബാദയും മോറിസും താഹിറും ഫെഹെലു
ക്‌വയോയുമടങ്ങിയ പേരുകേട്ട ബൗളിംഗ് നിരയെ അടിച്ചു പറത്തി 330 റണ്‍സിന്റെ വമ്പന്‍ ടോട്ടല്‍ കുറിക്കുക. പിന്നാലെ, ഡികോക്കും ഡുപ്ലെസിസസും മില്ലറും ഡുമിനിയുമടങ്ങുന്ന ബാറ്റിംഗ് നിരയെ തന്ത്രപൂര്‍വും വരിഞ്ഞു മുറുക്കുക… സാന്നാഹത്തില്‍ ഇന്ത്യയോടെറ്റ തോല്‍വിയില്‍ നിന്ന് ബംഗ്ലാ കടുവകള്‍ ഏറെ പാഠങ്ങള്‍ പഠിച്ചെന്ന് വ്യക്തം. ഈ ലോകകപ്പില്‍ ബംഗ്ലാദേശ് ഒരു കലക്കുകലക്കും.

കണക്കുകൂട്ടലുകൾ തെറ്റിച്ച് അട്ടിമറി വിജയവുമായി ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാ ഗർജ്ജനം. ഇംഗ്ലണ്ടിനോടേറ്റ തോൽവിയുടെ മുറിവുണക്കാൻ കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കെന്നിങ്ടൺ ഓവലിലും തോൽക്കാനായിരുന്നു വിധി.
ബംഗ്ലാദേശ് ഉയർത്തിയ 330 എന്ന വിജയലക്ഷ്യം മറികടക്കാൻ അവർക്കായില്ല. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുക്കാനേ ബംഗ്ലാദേശ് ബൗളർമാർ അനുവദിച്ചുള്ളൂ. 62 റൺസെടുത്ത നായകൻ പ്ലസിസാണ് ടോപ് സ്കോറർ.

ഈ ലോകകപ്പിൽ ഏഷ്യൻ രാജ്യങ്ങളിൽ ആദ്യമായി 300 കടന്ന് വരവറിയിക്കുന്നതായിരുന്നു ബംഗ്ലാദേശ് ഇന്നിംഗ്സ്.

റണ്‍മല തീര്‍ത്ത് ബംഗ്ലാദേശ്.

ലോകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ റണ്‍മല ബംഗ്ലാദേശ് തീർത്തു. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ നിശ്ചിത 50 ഓവറില്‍ 330 റണ്‍സാണ് ബംഗ്ലാ കടുവകള്‍ അടിച്ച് കൂട്ടിയത്. കഗീസോ റബാദ, ലുന്‍ഗി എന്‍ഗിഡി എന്നീ സൂപ്പര്‍ ബൗളര്‍മാരടങ്ങിയ ദക്ഷിണാഫ്രിക്കെതിരെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ഈ നേട്ടം. ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

സീനിയര്‍ താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍ (75), മുഷ്ഫിഖര്‍ റഹീം (78) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
തമീം ഇഖ്ബാല്‍ (16), സൗമ്യ സര്‍ക്കാര്‍ (42), മുഹമ്മദ് മിഥുന്‍ (21), മൊസദെക് ഹൊസൈന്‍ (26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മഹ്മുദുള്ള (33 പന്തില്‍ 46), മെഹ്ദി ഹസന്‍ (5) എന്നിവര്‍ പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍, കഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ലുഗി എന്‍ഗിഡി, മോറിസ് എന്നിവര്‍ അടങ്ങുന്ന പേസ് നിരയെ അടിച്ച് ഒതുക്കിയാണ് ബംഗ്ലാദേശ് ഇത്രയും വലിയ സ്‌കോര്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 35 എന്ന നിലയിലാണ്.

 

Latest