ശബരിമല: നിലപാട് ഉയര്‍ത്തിപ്പിടിച്ച് വോട്ട്‌തേടിയില്ലെന്ന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശം

Posted on: June 1, 2019 1:40 pm | Last updated: June 2, 2019 at 10:08 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വോട്ട് ചോദിക്കണമായിരുന്നെന്ന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശം. തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമര്‍ശം.

ശബരിമല പ്രചാരണ വിഷയമാക്കാതിരുന്നത് ദോഷം ചെയ്തു. ആദ്യം ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും ഒരു നിലപാട് എടുത്ത് മുന്നോട്ട് പോവുകയായിരുന്നു, എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സമയങ്ങളില്‍ മനപ്പൂര്‍വ്വം അത് ചര്‍ച്ച ചെയ്യാതിരുന്നു. പ്രകോപനമുണ്ടാക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെങ്കില്‍ പിന്നീട് തിരിച്ചടിയാവുകയായിരുന്നു.

കാസര്‍ഗോഡ്, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കണമെന്നും സമിതിയില്‍ ആവശ്യം ഉയര്‍ന്നു.

തിരഞ്ഞെടുപ്പില്‍ ഇടതുവോട്ട് ബി ജെ പിയിലേക്ക് വരെ ചോര്‍ന്നെന്ന് ഇന്നലെ യോഗ പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു.