അധിക്ഷേപങ്ങളും പരിഹാസങ്ങളും ആസ്വദിച്ച് മുന്നോട്ട് പോകണമെന്ന് കോണ്‍ഗ്രസ് എം പിമാരോട് രാഹുല്‍

Posted on: June 1, 2019 12:13 pm | Last updated: June 1, 2019 at 3:00 pm

ന്യൂഡല്‍ഹി: ബി ജെ പിയെ പ്രതിരോധിക്കാന്‍ 52 എം പിമാര്‍ ധാരാളമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംയുക്ത പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഇരു സഭഉകളിലെയും എം പിമാരുടെ സംയുക്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

ബി ജെ പിയോട് ഓരോ ഇഞ്ചിലും 52 എം പിമാരും പോരാടും. കോണ്‍ഗ്രസിന് ആത്മപരിശോധനയുടെയും പുനരുജ്ജീവനത്തിന്റെയും സമയമാണിത്. അധിക്ഷേപവും പരിഹാസവും വിമര്‍ശനങ്ങളും ഉണ്ടാകും. അത് ആസ്വദിച്ച് ഉത്സാഹത്തോടെ മുന്നോട്ട് പോകണമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്ത സോണിയാ ഗാന്ധി പറഞ്ഞു. വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാക്കണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.